മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ശബരിമലയില്‍; പമ്പയിലും നിലയ്ക്കലും പരിശോധന നടത്തുന്നു

ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെന്ന പരാതിയില്‍ പരിശോധന നടത്താനായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ശബരിമലയിലെത്തി. പരാതി ലഭിച്ചതിനെ തുടർന്നാണ് വന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആൻറണി ഡൊമനിക് വ്യക്തമാക്കി. നിലയ്ക്കലിൽ എസ്പി യതീഷ് ചന്ദ്രയുമായി ദേവസ്വം ബോർഡ് ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തിയ ശേഷം അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

മനുഷ്യാവകാശ കമ്മീഷന് മുന്നിൽ പരാതിയുമായി കെഎസ്ആർടിസി ജീവനക്കാരും ഉദ്യോഗസ്ഥരുമെത്തി. ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന്  കെഎസ്ആർടിസി ഉദ്യോഗസ്ഥർ പരാതി പറഞ്ഞു. നിലയ്ക്കലിലെ ശുചിമുറി ജീവനക്കാർ താമസ സൗകര്യവും ആയി ബന്ധപ്പെട്ട പരാതികളാണ് ഉന്നയിച്ചത്.  പമ്പയിലും നിലയ്ക്കലും പരിശോധന നടത്തിയശേഷം റിപ്പോർട്ട് സർക്കാരിന് സമര്‍പ്പിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആൻറണി ഡൊമനിക് വ്യക്തമാക്കി.

error: Content is protected !!