ശശികലയുടെ അറസ്റ്റ്: റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധം

മരക്കൂട്ടത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനെതിരെ ഹിന്ദു ഐക്യവേദി പ്രവർത്തകർ റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു. നൂറോളം പേരാണ് നാപജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ശശികലയെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം.  കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. അതേസമയം, ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതിനിടെ, ശശികല  സ്റ്റേഷനിൽ ഉപവസിക്കുന്നു. ശശികലയെ തിരികെ ശബരിമലയിലേക്ക് അയക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു.

ഇന്നലെ രാത്രി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ശേഷം ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

error: Content is protected !!