ടി സുജിത്തിന് ജന്മനാടിന്റെ അനുമോദനം

പാമ്പുരുത്തി: കേരള ആംഡ് പോലിസ് നാലാം ബറ്റാലിയനില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കര്‍മരംഗത്തിറങ്ങിയ പാമ്പുരുത്തി സ്വദേശി ടി സുജിത്തിനെ ഡ്രോപ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പാമ്പുരുത്തി ജെട്ടി കോര്‍ണറില്‍ നടന്ന ചടങ്ങ് മയ്യില്‍ എസ്‌ഐ എന്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡ്രോപ്‌സ് പ്രസിഡന്റ് എം അബൂബക്കര്‍ അധ്യക്ഷനായി. എസ്‌ഐ എന്‍ പി രാഘവന്‍ സുജിത്തിനും, ട്രഷറര്‍ പി ഷൗക്കത്ത് അബൂബക്കര്‍ എസ്‌ഐക്കും ഉപഹാരം സമ്മാനിച്ചു. വി കെ ബഷീര്‍, കെ പി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ടി സുജിത്ത് മറുപടി പ്രസംഗം നടത്തി. കെ പി ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും സിദ്ദീഖ് പാലങ്ങാട്ട് നന്ദിയും പറഞ്ഞു. എം റാസിഖ്, വി ടി മുസ്തഫ ആദം എന്നിവര്‍ സംബന്ധിച്ചു.