മഴ നനയാതെ നടപ്പന്തലില്‍ കയറി നിന്ന ഭക്തരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്: രമേശ് ചെന്നിത്തല

ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മഴ നനയാതെ കയറി നിന്ന് ഭക്തരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഭക്തന്മാരെ അടിച്ചമർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

error: Content is protected !!