സാമൂഹിക മുന്നേറ്റങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവരുടെയും സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ സുപ്രധാനമായ ചരിത്രമാണ് ക്ഷേത്രപ്രവേശന വിളംബരത്തിനുള്ളത്. 1936 നവംബര്‍ 12-ാം തിയതി ആണ് ഈ വിളംബരം പുറപ്പെടുവിക്കപ്പെടുന്നത്. രാജ്യത്ത് ആകമാനം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇതെന്നതില്‍ തര്‍ക്കമില്ല. രാജ്യത്താകമാനമുള്ള ഒട്ടനവധി പേര്‍ അന്ന് തിരുവിതാംകൂറിലേക്ക് ഓടിയെത്തുകയുണ്ടായി. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ അപൂര്‍വം ചിലര്‍ എന്താണ് 82-ാം വാര്‍ഷികം ആചരിക്കാന്‍ തീരുമാനിച്ചതെന്ന് ചോദിക്കുകയുണ്ടായി.

അത് അവരുടെ മനസ് വെളിപ്പെടുത്തുന്ന ചോദ്യമായിരുന്നു. അവര് ചോദിച്ചത് 81ല്‍ ആചരിച്ചില്ല, 80ല്‍ ആചരിച്ചില്ല പിന്നെ ഇത്തവണ മാത്രം എന്നായിരുന്നു ആ ചോദ്യം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ കഴിഞ്ഞ വാര്‍ഷികങ്ങളിലല്ല കേരള സമൂഹം ഇപ്പോള്‍ ജീവിക്കുന്നത് എന്നതാണ് അതിനുള്ള മറുപടി. അതുകൊണ്ട് തന്നെ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്രസക്തി നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

error: Content is protected !!