18 മുതല്‍ സംസ്ഥാനത്ത് ഓട്ടോ – ടാക്സി പണിമുടക്ക്

പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനയെ തുടര്‍ന്ന് നിരക്കുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാന്‍ സംസ്ഥാനത്തെ ഓട്ടോ – ടാക്സി തൊഴിലാളികള്‍ തീരുമാനിച്ചു. ഓട്ടോ – ടാക്സി ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.  ബിഎംഎസ് ഒഴികേയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ പറഞ്ഞു.

error: Content is protected !!