‘സ്വാമി ശരണം’; ശബരിമല പോസ്റ്റുമായി മോഹന്‍ലാല്‍

മണ്ഡലകാലം തുടങ്ങിയതോടെ അയ്യപ്പ ഭക്തി വ്യക്തമാക്കി മോഹന്‍ലാലും രംഗത്ത്. സ്വാമി ശരണം എന്ന കുറിപ്പോടെ കൈകൂപ്പി നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. ഇത്തവണ ശബരിമലയിലെത്തുമോയെന്ന കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല. 2015 ല്‍ അമ്മയുടെ രോഗം മാറാനുള്ള പ്രാര്‍ത്ഥനകളുമായി താര രാജാവ് മലകയറിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷത്തിന് ശേഷമായിരുന്നു അന്ന് മോഹന്‍ലാല്‍ മല ചവിട്ടിയത്.

error: Content is protected !!