നിലയ്ക്കലില്‍ വനിതാ പൊലീസിനെ നിയോഗിക്കും

നിലയ്ക്കലില്‍ വനിതാ പൊലീസിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പത്തംഗ സംഘത്തെയാണ് നിയോഗിക്കുന്നത്. നിലയ്ക്കലിലേക്ക് പോകുന്ന വാഹനങ്ങളില്‍ നിന്നും പ്രതിഷേധക്കാര്‍ സ്ത്രീകളെ പുറത്തിറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്നു രാവിലെ മുതല്‍ സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ നിന്ന് പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുകയും വനിതാ യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തിരുന്നു.

നാളെ രാവിലെയോടെ നിലയ്ക്കലിലും പന്പയിലും വനിതാ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഒരു വിഭാഗം ഭക്തര്‍  നിലയ്ക്കലില്‍  ബസ് തടഞ്ഞ് പെണ്‍കുട്ടികളെ ഇറക്കി വിടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രണ്ട് കന്പനി വനിതാ ബറ്റാലിയനെ അവിടെ വിന്യസിക്കാന്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വനിതാ പൊലീസുകാര്‍ നിലയ്ക്കലില്‍ എത്തും.

error: Content is protected !!