കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍

ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. അമ്മ സംഘടനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ നടത്തിയ കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. ഡബ്ല്യുസിസിക്ക് പൂർണ പിന്തുണ വാദ്ഗാനം ചെയ്യുന്നു എന്നും വനിതാ കമ്മീഷൻ

പീഡനം നടന്നാല്‍ അത് വീടിനുള്ളില്‍ തന്നെ തീര്‍ക്കണം എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടിച്ചമര്‍ത്തലിന്റേതാണ്.  പീഡനത്തെ ലഘൂകരിക്കാൻ ഉള്ള ശ്രമം അംഗീകരിക്കാൻ ആകാത്തതെന്ന് വനിതാ കമ്മീഷന്‍ വിശദമാക്കി. കെ പി എസി ലളിതയെ പോലെ മുതിർന്ന വ്യക്തി ഒരിക്കലും പറയാൻ പാടില്ലാത്ത പരാമർശങ്ങളാണ് അവര്‍ നടത്തിയത്.
ഇരയ്ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് കെപിഎസി ലളിതയുടെ നിലപാട്.

പ്രശ്നം പരിഹരിക്കാൻ ശ്രമിക്കേണ്ട അമ്മ തന്നെ രംഗം വഷളാക്കുന്നുവെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.  മാപ്പ് പറയേണ്ടത് നടികൾ  അല്ല പരാതികൾക്ക് വില ഇല്ലാതായപ്പോൾ ആണ് ഒരു വിഭാഗത്തിനു സംഘടിതർ ആകേണ്ടി വന്നത്. ഡബ്ല്യുസിസിക്കെതിരായ സൈബർ ആക്രമണങ്ങളെ അമ്മ ന്യായീകരിച്ചത് അങ്ങേ അറ്റം അപലപനീയമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസെഫൈൻ പറഞ്ഞു. ഡബ്ല്യുസിസിക്കെതിരായ സൈബർ അക്രമണങ്ങൾക്ക് എതിരെ  അന്വേഷണം നടത്തുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

error: Content is protected !!