“ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണം”; രാഹുല്‍ ഈശ്വറിനെ അനുകൂലിച്ച കെ സുധാകരനെതിരെ വി ടി ബല്‍റാം

ശബരിമല വിഷയത്തില്‍ കലാപാഹ്വാനം നടത്തിയ  രാഹുല്‍ ഈശ്വറിന്‍റെ അറസ്റ്റിനെ ന്യായീകരിച്ച കെ സുധാകരനെ തള്ളി വിടി ബല്‍റാം രംഗത്ത്.

രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത്  കലാപം സൃഷ്ടിക്കാനാണ് ആർഎസ്എസ് ക്രിമിനലുകള്‍ ഗൂഡാലോചന നടത്തുന്നത്. ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍ എസ് എസ് ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തേണ്ടത്,  സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ,  രാഹുല്‍ ഇശ്വറിന്‍റെ അറസ്റ്റിനെതിരെ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാകില്ലെന്നും രാഹുലിനെ നേരത്തെ തന്നെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതാണെന്നുമായിരുന്നു സുധാകരന്‍റെ ആരോപണം. ഇതിനെതള്ളിയാണ് ബല്‍റാം രംഗത്തെത്തിയത്.

error: Content is protected !!