ഇന്ധനവില: സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

ഇന്ധനവിലയില്‍ നാമമാത്രമായ കുറവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. വലിയ വര്‍ധന വരുത്തിയ ശേഷം ചെറിയ കുറവ് വരുത്തുകയാണ് ജെയ്റ്റ്‌ലി ചെയ്തതെന്നും അതിനെ വലിയ കാര്യമായി സംസ്ഥാനം കാണുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ വിലകൂടുമ്പോൾ കൂടുതൽ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നാണ് നികുതി കുറച്ചുകൊണ്ട് കേന്ദ്രം ആവശ്യപ്പെട്ടത്.

മഹാരാഷ്ട്ര സർക്കാർ പെട്രോൾ നികുതിയിൽ  2.50 രൂപ കുറയ്ക്കും. ഇതോടെ മഹാരാഷ്ട്ര സംസ്ഥാനത്ത് 5 രൂപ പെട്രോളിന്  കുറവ് വരും. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും  90  രൂപയിലേറെയാണ് പെട്രോൾ വില. ഗുജറാത്തും ഇന്ധന നികുതിയില്‍നിന്ന് രണ്ടര രൂപ കുറച്ചു.

error: Content is protected !!