ജലദുരന്തങ്ങളെ അതിജീവിക്കാന്‍ സൗജന്യ ജലസാഹസിക പരിശീലനം

പ്രളയ ദുരന്തത്തെ മനുഷ്യനന്മ കൊണ്ട് ധീരമായി അതിജീവിച്ച കേരളത്തിന്ന് ജലദുരന്തങ്ങളെ അതിജീവിക്കാൻ ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി ട്രസ്റ്റിന്റെയും, ഡിവൈഎഫ്ഐ പയ്യന്നൂർ, മാടായി, കണ്ണൂർ, എടക്കാട് യൂത്ത് ബ്രിഗേഡിന്റെയും കൈത്താങ്ങ്. വ്യത്യസ്തമായ നീന്തൽ പരിശീലനവും ജലസാഹസീക പരിശീലനവും സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

നവംബര്‍ നാലിന് രാവിലെ 8 മണി മുതല്‍ 10 മണിവരെ രാമന്തളി കവ്വായിക്കായലിലെ ഏറൻ പുഴയിൽ 200 പേര്‍ക്ക് നീന്തൽ പരിശീലനം നല്‍കും. നവംബര്‍ 11 രാവിലെ  8.30 മുതല്‍ 11 മണി വരെ 100 പേര്‍ക്ക് കവ്വായിക്കായൽ നീന്തിക്കടക്കാൻ പരിശീലനവും നല്‍കും. നവംബര്‍ പതിനെട്ടിന് രാവിലെ വയലപ്ര ഫ്ലോട്ടിങ്ങ് പാർക്കിൽ 50 പേര്‍ക്ക് നാടൻ വള്ളങ്ങളുടെയും, കായാക്കിങ് തുഴയൽ, യന്ത്രവത്കൃത യാനങ്ങളിലെയും പരിശീലനവും, ഡിസംബർ രണ്ടിന് രാവിലെ 8.30 മുതല്‍ 11 മണിവരെ മുഴുപ്പിലങ്ങാട് ബീച്ചിൽ കടൽ നീന്തൽ പരിശീലനവും നല്‍കും. ഡിസംബര്‍ പതിനാറിന് 2.30 മുതല്‍ 5 മണി വരെ സ്ത്രീകളുള്‍പ്പെടെ 50 പേര്‍ക്ക് പയ്യാമ്പലം കടലിൽ നീന്തൽ പരിശീലനം നല്‍കും.

തുടര്‍ന്നു കൈകാലുകൾ ബന്ധിച്ച് ഇംഗ്ലീഷ് ചാനൽ നീന്താൻ തയ്യാറെടുക്കുന്ന രതീഷ് ആർ ചെറിയഴീക്കലിന്റെ കൈകാലുകൾ ബന്ധിച്ച് പയ്യാമ്പലം തീരത്തേക്ക് ഒരു കിലോമീറ്റര്‍ നീന്തൽ. വിവിധ ജലാശയങ്ങളിൽ പരിശീലനം നല്കി കൊണ്ടിരിക്കുന്ന ചാൾസൺ ഏഴിമലയുടെ നേതൃത്തിലുള്ള സംഘമാണ് പരിശീലനം നല്‍കുന്നത്. പഠിതാക്കളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനുമാണ് സംഘാടകരുടെ തീരുമാനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9847 901 244, 8921 698433 നമ്പറുകളില്‍ ബന്ധപ്പെടുക.

error: Content is protected !!