അയോധ്യ കേസ് വൈകും; തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റി

അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന തീയതിയും ബഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍‌ ഉള്‍പ്പെടെ പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.

ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുക.

error: Content is protected !!