യുവതികള്‍ക്കായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കും: സുരേഷ് ഗോപി

യുവതികള്‍ക്കായി പ്രത്യേക  അയ്യപ്പ ക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി എം.പി. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീ ശങ്കരാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വൃദ്ധ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനായി പത്തനംതിട്ടയിലെ റാന്നിയിലോ പരിസര പ്രദേശത്തോ സ്ഥലം അനുവദിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും. സ്ഥലം അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഭക്തരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

error: Content is protected !!