ബി‌ജെ‌പി കലാപത്തിന് ശ്രമിക്കുന്നു: എസ് രാമചന്ദ്രന്‍ പിള്ള

അമിത്ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗം ജനാധിപത്യ വ്യവസ്ഥയ്ക്കും മതനിരപേക്ഷതക്കും എതിരെയുള്ള വെല്ലുവിളിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കലാപത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ബിജെപി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

സ്ത്രീപ്രവേശന വിധിക്കെതിരെ രൂക്ഷ പ്രതികരണമാണ് അമിത് ഷാ ഇന്നലെ നടത്തിയത്. കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്നായിരുന്നു അമിത് ഷായുടെ ഭീഷണി. അമിത് ഷാ സുപ്രീംകോടതിക്ക് താക്കീത് നല്‍കിയിരിക്കുകയാണെന്നും ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള കടന്നകയറ്റമാണെന്നും രാമചന്ദ്രന്‍ പിള്ള ആരോപിച്ചു. അയോദ്ധ്യ കേസും റഫാല്‍ അഴിമതി കേസും സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ കോടതിയെ സമ്മർദപെടുത്താനുള്ള നീക്കമാണിത്.

ഇടതുസർക്കാർ അയ്യപ്പന്‍റെ ആചാരാനുഷ്‍ഠാനങ്ങളിൽ മാറ്റം വരുത്തി ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നത്.കമ്യൂണിസ്റ്റ് സർക്കാർ തിരുവിതാംകൂർ ദേവസ്വംബോർഡിനെ വരുതിയിൽ നിർത്താനുള്ള ശ്രമിക്കുകയാണ്. ബിജെപിയുടെ ദേശീയശക്തി മുഴുവൻ അയ്യപ്പഭക്തർക്കൊപ്പം നിൽക്കുമെന്നും ഇന്നലെ അമിത് ഷാ പറഞ്ഞിരുന്നു.

error: Content is protected !!