സ്ത്രീ പ്രവേശനം; ശബരിമലയിലെ ഒരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഒരുക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയെന്ന് ഹൈക്കോടതി സർക്കാരിനോട് കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.

സ്ത്രീകൾക്ക് മാത്രമായി ശൗചാലയം ഒരുക്കുമെന്നത് അടക്കമുള്ള വിവരങ്ങൾ ബോർഡ് കോടതിയിൽ ബോധിപ്പിക്കും. സുരക്ഷക്കായി രൂപീകരിക്കുന്ന പ്രത്യേക കോർ കമ്മിറ്റിയിൽ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിലും നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!