ഏഴ് വർഷത്തിന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പ്; അതീവ സുരക്ഷയില്‍ ജമ്മു കാശ്മീര്‍

തുടർച്ചയായ ഭീകരാക്രമങ്ങൾക്കിടെ ജമ്മു കശ്മിരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. തെരെഞ്ഞെടുപ്പില്‍നിന്ന് പിഡിപിയും നാഷണൽ കോൺഫറൻസും സിപിഎമ്മും വിട്ടുനിൽക്കുകയാണ്.

ഏഴ് വർഷത്തിന് ശേഷമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് 500ലേറെ രാഷ്ട്രീയപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതി ശാന്തമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തെക്കൻ കശ്മീരിൽ മൊബൈൽ ഇൻറെർനെറ്റ് സേവങ്ങൾ നിർത്തിവച്ചു. മറ്റിടങ്ങളിൽ ഇൻറെർനെറ്റ് വേഗതയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

error: Content is protected !!