ശബരിമലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ശബരിമലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നീ സ്ഥലങ്ങളിലേക്ക് കൂടിയാണ് നിരോധനാജ്ഞ വ്യാപിപ്പിച്ചത്.  പൊലീസിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ ഇന്ന് രാത്രി തീരാനിരിക്കെയാണ് തീരുമാനം. പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടി. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ നീക്കം.

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും  സംഘർഷാവസ്ഥ അക്രമങ്ങളും നില നില്‍ക്കുകയാണ്. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞയുള്ളത്. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല.

You may have missed

error: Content is protected !!