സോഷ്യല്‍ മീഡിയ സൗഹൃദത്തിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചവര്‍ പിടിയില്‍

സമൂഹമാധ്യമം വഴി സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആറ് യുവാക്കളെയാണ് എറണാകുളം വടക്കേക്കര പൊലീസ് പിടികൂടിയത്. സ്കൂള്‍ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് നാടിനെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പെൺകുട്ടി
വെളിപ്പെടുത്തിയത്. പോക്സോ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു.

നീണ്ടൂർ സ്വദേശികളായ അജയ്ജോയ്, അരുൺപീറ്റർ, അണ്ടിപ്പിള്ളിക്കാവ് സ്വദേശി സരൺജിത്ത്, പട്ടണം സ്വദേശി ആല്‍ബിന്‍, പൂയ്യപ്പിള്ളി സ്വദേശി ഷെറിന്‍കുമാർ, പെരുമ്പടന്ന സ്വദേശി രോഹിത്ത് എന്നിവരാണ് പിടിയിലായത്. ഒന്‍പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ഫേസ്ബുക്ക് വഴിയാണ് കേസിലെ ഒന്നാംപ്രതി അജയ്ജോയ് പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം നടിച്ച് പലയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

ഇയാളുടെ സുഹൃത്തുക്കളായ മറ്റ് അഞ്ച് പ്രതികളും അരുൺജിത്ത് വഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഇവരും പെൺകുട്ടിയെ പീഡനത്തിനിരയാക്കി. പ്രതികളിലൊരാള്‍ പെൺകുട്ടിയുടെ ആഭരണവും കൈക്കലാക്കിയിരുന്നു. കഴുത്തിലെ സ്വർണമാല കാണാതായതിനെതുടർന്ന് പെൺകുട്ടിയോട് വീട്ടുകാർ കാരണം അന്വേഷിച്ചു, പെൺകുട്ടിയുടെ മറുപടിയില്‍ തൃപ്തരാകാത്ത വീട്ടുകാർ സ്കൂല്‍ അധികൃതരെ സമീപിച്ചു.

തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. പെൺകുട്ടി നല്‍കിയപരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കേക്കര പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ആറുപേരെയും റിമാന്‍ഡ് ചെയ്തു

error: Content is protected !!