‘നവജാതശിശു എലി കടിച്ച് മരിച്ചു’; ആശുപത്രിക്കെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍

ഗവണ്‍മെന്‍റ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച നവജാതശിശു എലി കടിച്ച് മരിച്ചെന്ന് ആരോപണം.  ബീഹാറിലെ ദര്‍ഭാംഗ് ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഒന്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നവജാതശിശുക്കളുടെ ഐസിയുവില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാരോ നേഴ്സുമാരോ ഉണ്ടായിരുന്നില്ലെന്നും കുട്ടിയുടെ കാലുകളും  കൈകളും എലി കരളുന്നതാണ് കണ്ടതെന്നും പിതാവ് പറഞ്ഞു.

ഉടനടി അധികൃതരെ വിവരമറിയിച്ചെങ്കിലും കുട്ടി നേരത്തേ മരിച്ചെന്ന വിശദീകരണമാണ് കിട്ടയതെന്നും പിതാവ് പറഞ്ഞു. എന്നാല്‍ മാതാപിതാക്കളുടെ ആരോപണം നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നവജാതശിശുവിന്‍റെ മരണത്തില്‍ അന്വേഷണമാരംഭിച്ചു.

error: Content is protected !!