പി.കെ ശശിക്കെതിരെ നടപടിയില്ലെങ്കില്‍ പൊലീസിനെ സമീപിക്കുമെന്ന് പെണ്‍കുട്ടി

ലൈംഗികപീഡന പരാതിയില്‍ പി.കെ ശശിയ്‌ക്കെതിരായി സി.പി.ഐ.എമ്മില്‍ നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കുമെന്ന് സൂചന. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ശശിയ്‌ക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുത്തിരുന്നില്ല.

വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. ശനിയാഴ്ചയും റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ചര്‍ച്ച ചെയ്യപ്പെടാതെ പോയാല്‍ വിഷയം അപ്രസ്തക്തമായിപ്പോകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പരാതി പൊലീസിന് കൈമാറാനൊരുങ്ങുന്നത്. അതേസമയം പി.കെ.ശശി എം.എല്‍.എക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ലെന്നും ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മില്‍ അനിശ്ചിതത്വമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

error: Content is protected !!