യുവതീപ്രവേശമുണ്ടായാൽ ക്ഷേത്രം അടച്ചിടുമെന്ന വാർത്ത തെറ്റെന്ന്‍ തന്ത്രി കണ്ഠര് രാജീവര്

സന്നിധാനത്ത് യുവതീപ്രവേശമുണ്ടായാൽ ക്ഷേത്രം അടച്ചിടുമെന്ന വാർത്തകൾ തെറ്റാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിൽ യുവതീപ്രവേശമുണ്ടായാൽ തന്ത്രി ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തിൽ എൽപ്പിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമ്പലം അടച്ചിടുമെന്നാണ് പറയുന്നത്. എന്നാല്‍ അത് ആചാരത്തിന്റെ ലംഘനമാണ്. മാസത്തില്‍ അഞ്ച് ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ശബരിമലയിലെ ആചാരത്തിന്റെ ഭാഗമാണ്. അതിനാല്‍ എനിക്ക് അമ്പലം അടച്ചിടാനോ പൂജ മുടക്കാനോ സാധ്യമല്ല- കണ്ഠരര് രാജീവര് വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനായി യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശബരിമലയിലേക്ക് വരുന്ന മാധ്യമപ്രവര്‍ത്തകേരയും ആള്‍ക്കൂട്ടം ആക്രമിച്ചു. ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടര്‍ സരിതയെ കൈയേറ്റം ചെയ്യാനും അധിക്ഷേപിക്കാനും ആള്‍ക്കൂട്ടം ശ്രമിച്ചു. കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു സരിത യാത്ര ചെയ്തിരുന്നത്. പൊലീസ് സംരക്ഷണമൊരുക്കാന്‍ ശ്രമിച്ചെങ്കിലും സരിതയെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു.