മുഖ്യമന്ത്രി സ്റ്റാലിൻ ആകാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

നാമജപ യാത്രയിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള നടപടി ഫാസിസമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്റ്റാലിൻ ആകാൻ ശ്രമിക്കുകയാണെന്നും ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വീട്ടമ്മമാരെ അറസ്റ്റ് ചെയ്യാൻ മുതിരുന്നത് ഫാസിസമെന്നും രമേശ് ചെന്നിത്തല.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റില്‍ കേരള ഹൈക്കോടതി ഇന്നലെ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ  വലിയ വില നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അക്രമ സംഭവങ്ങളിൽ സംസ്ഥാനത്തു നടക്കുന്ന കൂട്ടഅറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.

error: Content is protected !!