ശബരിമല ദര്‍ശനം; മഞ്ജുവിന് വീണ്ടും തീവ്രഹിന്ദു സംഘടനകളുടെ ഭീഷണി

ശബരിമല ദര്‍ശനത്തിന് പോയ കൊല്ലം സ്വദേശി മഞ്ജുവിന് വീണ്ടും ഹിന്ദു സംഘടനകളുടെ ഭീഷണി. പൊലീസിന്റെ സുരക്ഷ പിൻവലിച്ചതിന് ശേഷം ഫോണിലൂടെയും നേരിട്ടും ഭീഷണി ഉണ്ടായെന്ന് മഞ്ജു പറഞ്ഞു. അതേസമയം മഞ്ജുവിന്റെ  വീടാക്രമിച്ചവരെ പിടികൂടാൻ ഇനിയും പൊലീസിന് സാധിച്ചിട്ടില്ല.

കേസുകള്‍ ഉള്ളത് കാരണമാണ് പമ്പയില്‍ ഇക്കഴിഞ്ഞ ഇരുപതാം തീയതി എത്തിയ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജുവിനെ പൊലീസ് തിരിച്ചയച്ചത്. മഞ്ജു പമ്പയിലത്തിയപ്പോള്‍ തന്നെ ചാത്തന്നൂരിലെ വീട് ഒരു സംഘം അടിച്ച് തകര്‍ത്തു. മൂന്ന് ദിവസം പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു.

കണ്ടാലറിയാവുന്ന അമ്പത് പേര്‍ക്കെതിരെയാണ് മഞ്ജുവിന്റെ വീട് ആക്രമണത്തിന് കേസെടുത്തത്. പക്ഷേ ഇതുവരെയും ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ മറുപടി. പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഭീഷണികളെ വിലവയ്ക്കുന്നില്ലെന്നും വരുന്ന മണ്ഡാലകാലത്ത് ശബരിമലയിലേക്ക് പോകാനാണ് തീരുമാനമെന്നും മഞ്ജു പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് മഞ്ജു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

error: Content is protected !!