ശബരിമല: മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

ശബരിമല സ്ത്രീ പ്രവേശനത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. പ്രതിഷേധക്കാർക്കെതിരായ കേസുകളിലെ തുടർ നടപടിയെ കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. അതേസമയം, ദർശനത്തിന് സംരക്ഷണം തേടി അഭിഭാഷകരടക്കം നാല് സ്ത്രീകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണനക്കും.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ടു ഹർജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. സന്ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്, അഭിഭാഷകരായ എ.കെ.മായ, എസ്. രേഖ എന്നിവരും ജലജ മോൾ, ജയമോൾ എന്നിവരുമാണ് കോടതിയെ സമീപിച്ചത്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതിൽ നിന്ന് രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരെയടക്കം തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാണ് ആവശ്യം.

error: Content is protected !!