വിവരാവകാശ നിയമത്തിന് 13 വയസ്; അപേക്ഷാ സംവിധാനം ഇന്നും കടലാസില്‍

വിവരാവകാശ നിയമം നിലവിൽ വന്ന് 13 വർഷം പിന്നിടുകയാണ് ഇന്ന്. സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന് അവകാശപ്പെടുന്പോഴും വിവരാവകാശ അപേക്ഷ ഓൺലൈനിലൂടെ സമർപ്പിക്കാൻ സംവിധാനങ്ങളില്ല.

ഇന്ത്യൻ ജനാധിപത്യസംവിധാനത്തെ സുതാര്യമാക്കിക്കൊണ്ടാണ് 2005 ഒക്ടോബർ 12 ന് വിവരാവകാശ നിയമം നിലവിൽ വന്നത്. സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും സൂക്ഷിക്കുന്ന വിവരങ്ങൾ പൗരന് ലഭ്യമാക്കുന്ന വിപ്ലവകരമായ നിയമം. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ നിയമം ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

അപേക്ഷ പേപ്പറിൽ തയ്യാറാക്കി, നിശ്ചിത ഫീസുമടച്ച് രജിസ്ട്രേഡ് പോസ്റ്റ് അയച്ച് കാത്തിരുന്നാൽ മാത്രമേ ഇന്നും സംസ്ഥാനത്ത് അപേക്ഷകന് മറുപടി കിട്ടുകയുള്ളു. ജനകീയ അധികാരത്തെ ഊട്ടിയുറപ്പിക്കുന്ന സംവിധാനം പൂർണമായും ഓൺലൈനിലൂടെ ആക്കണമെന്നാണ് വിവരാവകാശ പ്രവർത്തകരുടെ ആവശ്യം. അതിനിടയിലാണ് ഭേദഗതിയിലൂടെ നിയമം ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന പരാതി ഉയരുന്നത്.

error: Content is protected !!