റിസർവേഷൻ ടിക്കറ്റ് മറിച്ചു വിൽക്കുന്നയാൾ പിടിയിൽ

ട്രെയിൻ റിസർവേഷൻ ടിക്കറ്റും കരിഞ്ചന്തയിൽ. കരിഞ്ചന്തയിൽ കൂടിയ വിലക്ക് റിസർവേഷൻ ടിക്കറ്റ് വിൽപ്പന നടത്തുന്ന ആൾ തിരൂരിൽ പിടിയിൽ. കുറ്റിപ്പുറം സ്വദേശി സക്കീർ ഹുസൈനാണ് പിടിയിലായത്. ഇയാളിൽ നിന്ന് എൺപതിനായിരം രൂപയുടെ ടിക്കറ്റും ആർപിഎഫ് പിടിച്ചെടുത്ത്.

ഉത്സവ സീസണുകളിൽ റിസർവേഷൻ ടിക്കറ്റ് കൂടിയ വിലക്ക് വിൽപ്പന നടത്തുന്ന സംഘങ്ങൾ സജീവമാണെ പരാതി ആർ.പി.എഫിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുറ്റിപ്പുറം സ്വദേശി സക്കീർ ഹുസൈൻ പിടിയിലായത്. കോട്ടക്കലിലെ ട്രെയിൻ ടിക്കറ്റ് വിൽപ്പന കേന്ദ്രത്തിൽ നിന്നാണ് ഇയാൾ ടിക്കറ്റ് വാങ്ങുന്നത്.

വലിയ പരിശോധന ഇല്ലാത്തതാണ് ഇത്തരം കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ കാരണം. പ്രതിയുടെ ട്രാവൽ ഏജൻസിയിൽ നടത്തിയ പരിശോധനയിൽ 74 ടിക്കറ്റ് കണ്ടെത്തി. വരും ദിവസങ്ങളിൽ കൂടുതൽ ടിക്കറ്റ് വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധനടത്തും. ഓണം, ക്രിസ്മസ് ഉൾപ്പടെയുള്ള ഉൽസവ സീസണകളിൽ ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യപ്പെടുന്നതായി യാത്രക്കാരും പരാതിപ്പെട്ടിരുന്നു.

error: Content is protected !!