രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലേക്ക് : റെയില്‍വെയുടെ മുന്നറിയിപ്പ്

കേരളത്തിലേക്ക് രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ എത്തുമെന്ന മുന്നറിയിപ്പുമായി റെയില്‍വെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും രോഹിഗ്യന്‍ അഭയാര്‍ഥികള്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകളില്‍ എത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ആര്‍.പി.എഫ് മുന്നറിയിപ്പിലുണ്ട്.

രോഹിഗ്യന്‍ അഭയാര്‍ഥികള്‍ എത്താന്‍ സാധ്യതയുള്ള ട്രെയിനുകളുടെ പട്ടികയും റെയില്‍വെ പുറത്തുവിട്ടിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പുറപ്പെടുന്ന 14 ട്രെയിനുകളുടെ പട്ടികയാണ് ദക്ഷിണ റെയില്‍വെ ചീഫ് സെക്യൂരിറ്റി കമ്മിഷണര്‍ പി. സേതുമാധവന്‍ ഒപ്പിട്ട ഉത്തരവിലുള്ളത്.

error: Content is protected !!