പ്രവർത്തകരുടെ അതൃപ്തി : ശബരിമലയിൽ നിലപാട് മാറ്റി ബി.ജെ.പി

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിരുന്ന ബി.ജെ.പി, പ്രവർത്തകരുടെ വികാരം എതിരാണെന്ന് കണ്ടാണ് നിലപാട് മാറ്റുന്നത്. യുവമോർച്ചയും മഹിളാമോർച്ചയും സമരത്തിനു നേതൃത്വം നൽകും.

വിശ്വാസം സംരക്ഷിക്കാൻ ഓർഡിനൻസ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാനും പാർട്ടിക്കു നീക്കമുണ്ട്.

സ്ത്രീപ്രവേശനത്തെ ആർഎസ്എസ് ദേശീയതലത്തിൽ പിന്തുണച്ചുവരുന്നതിനാൽ കേരളത്തിലെ ബിജെപി കടുത്ത നിലപാട് എടുത്തിരുന്നില്ല. എന്നാൽ ഇതുപാർട്ടി അണികളിൽ വ്യാപക അതൃപ്തിക്ക് ഇടയാക്കിയെന്ന നിഗമനത്തിലാണ് സമരത്തിനൊരുങ്ങാൻ ബിജെപി തീരുമാനിച്ചത്.

error: Content is protected !!