ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. പ്രമുഖ മത്സ്യ മൊത്തവിതരണ കമ്പനിയായ പി.പി.എം ഗ്രൂപ് ഉടമ പി.പി.എം. മജീദിന്റെ സെയ്ദാര്‍ പള്ളിയിലെ വീട്ടില്‍ തട്ടിപ്പ് നടത്തിയത് അന്തര്‍ സംസ്ഥാന കൊള്ള സംഘം. ഒമ്പതംഗ സംഘത്തിലെ നാല് പേരെ എ.എസ്പി ചൈത്ര തെരേസ ജോണ്‍, സിഐ എം.പി ആസാദ്, എസ്‌ഐ എം.അനില്‍,എഎസ്‌ഐമാരായ അജയന്‍, ബിജുലാല്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ,സുജേഷ്,നീരജ്, ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ആഢംബര വസതിയില്‍ നിന്നാണ് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് ഫാം ഹൗസില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കൊള്ള നടത്തിയ സംഘത്തിലെ മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവരെ  പോലീസ് പിടികൂടിയത്. മറ്റ് പ്രതികല്‍ക്കായി തമിഴ്‌നാട്ടിലെ മധുരയിലും തൃശൂരിലും പോലീസിന്റെ വ്യാപകമായ റെയ്ഡ നടത്തി വരികയാണ്. ഈ സംഘം വിവിധ സംസ്ഥാനങ്ങളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ള നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. മധുരയില്‍ ആദായ നികുതി വകുപ്പ് ചമഞ്ഞ് കൊള്ള നടത്തിയതും ഈ സംഘത്തിലെ അംഗങ്ങളാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

മലപ്പുറം വള്ളുവമ്പ്രം വേലിക്കോട്ട് വീട്ടില്‍ ലത്തീഫ്(42), തൃശൂര്‍ കനകമല പള്ളത്തീല്‍ വീട്ടില്‍ ദീപു(323), തൃശൂര്‍ കൊടകര പനപ്ലാവില്‍ വീട്ടില്‍ ബിനു(36), ധര്‍മ്മടം ചിറക്കുനിയിലെ ഖുല്‍ഷന്‍ വീട്ടില്‍ നൗഫല്‍(36 എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. രാജേഷ്, ഷിജു,മധുര സ്വദേശി അറുമുഖന്‍ തുടങ്ങിയ പ്രതികള്‍ക്കായി തമിഴാനാട് പോലീസിന്റെ സഹായത്തോടെ മധുരയിലും തൃശൂരിലും വ്യാപകമായ റെയ്ഡ് നടന്നു വരികയാണ്. പ്രതികള്‍ ഓപ്പറേഷനു ഉപയോഗിച്ച ഇന്നോവ കാറും ബലേനോ കാറും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മജീദിന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ നൗഫല്‍ വഴിയാണ് ഓപ്പറേഷന് വഴിയൊരുങ്ങിയത്. നൗഫലിന്റെ അടുത്ത് ജോലി തേടിയെത്തിയ ലത്തീഫാണ് ഇത്തരത്തിലുള്ള ഓപ്പറേഷനുകളെ കുറിച്ച് നൗഫലിനോട് പറയുന്നത്. കുഴല്‍ പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗമായ ലത്തീഫിനോട് മജീദിന്റെ കയ്യില്‍ വന്‍ തുകയുണ്ടാകുമെന്ന വിവരം നൗഫല്‍ കൈമാറുകയായിരുന്നു. ഇതോടെ ലത്തീഫ് ദീപുവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് തമിഴ്‌നാട്ടിലെ അറുമുഖന്‍ ഉള്‍പ്പെട്ട സംഘം കേരളത്തിലെത്തുകയുമായിരുന്നു.

error: Content is protected !!