എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം; കിട്ടിയത് അഞ്ചു വര്‍ഷമായി ശ്രമിക്കുന്ന സ്ഥലംമാറ്റമെന്ന് രഹന ഫാത്തിമ

ശബരിമല വിഷയത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിന്‍റെ പേരില്‍ നടിയും മോഡലുമായ രഹന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ സ്ഥലം മാറ്റിയിരുന്നു. പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയി ഏറണാകുളം ബോട്ട് ജെട്ടി ബ്രാഞ്ചില്‍ നിന്നും രവിപുരം ബ്രാഞ്ചിലേക്കായിരുന്നു മാറ്റം. എന്നാല്‍ തന്റെ സ്ഥലം മാറ്റം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമാണെന്നും താന്‍ അഞ്ചു വര്‍ഷമായി ഈ ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയുമാണെന്നാണ് രഹനയുടെ പക്ഷം.

രഹനയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

 

🙏സ്വാമി ശരണം 🙏

5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.

സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ… 

 

error: Content is protected !!