രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു

പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കലാപത്തിന് ശ്രമിച്ചെന്നുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്ത രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. കോടതി 14 ദിവസത്തേത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇന്നു രാവിലെ റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ രാഹുലിനെ ഹാജരാക്കിയിരുന്നു.

കലാപത്തിന് ശ്രമിച്ചെന്ന പേരില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭാഗിയതയ്ക്കും വൈരമുണ്ടാക്കാനും ശ്രമിച്ചുവെന്നാണ് രാഹുലിനെതിരെയുള്ള കേസ്.

കഴിഞ്ഞ ദിവസം പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെ രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരെയും പോലീസ് കേസെടുത്തിരുന്നു. സമാന സംഭവത്തില്‍ അറസ്റ്റിലായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

error: Content is protected !!