നാടക പ്രവർത്തകനും ഗായകനുമായ പി.പി.ഉണ്ണി അന്തരിച്ചു

ആദ്യകാല നാടക പ്രവർത്തകനും ഗായകനുമായിരുന്ന പിലാത്തറ പെരിയാട്ടെ പി.പി.ഉണ്ണി (85 ) നിര്യാതനായി. പഴയ കാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. വടക്കെ മലബാറിൽ അമേച്വർ – ബാലെ, പ്രൊഫഷണൽ നാടകങ്ങളുടെ പിന്നണിയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. മുംബൈ, കൊൽക്കൊത്ത തുടങ്ങിയ സ്ഥലങ്ങളിൽ ട്രൂപ്പിനോടൊപ്പം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എം.കെ.അർജുനൻ കുഞ്ഞാണ്ടി തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിച്ചു.

പിലാത്തറ റേഷൻ ഷോപ്പ് ഉടമയാണ് ‘ ഭാര്യ പി.വി.ഇന്ദിരാഭായ് (റിട്ട. അധ്യാപിക,
മൂത്തേടത്ത് ഹൈസ്കൂൾ തളിപ്പറമ്പ് ). മക്കൾ ഹരീഷ് ഉണ്ണി (നെസ്റ്റ് മെഡിക്കൽസ്, പിലാത്തറ), പി.വി.ശ്രീജിത്ത് (ബ്യൂറോ ചീഫ് മലയാളം ന്യൂസ് കണ്ണൂർ), പി.വി.സുധ (അധ്യാപിക, ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ കാഞ്ഞങ്ങാട്), അഡ്വ.പി.വി.ശരത്ചന്ദ്രൻ (പയ്യന്നൂർ) മരുമക്കൾ സി.പി. സതി (അധ്യാപിക രാമന്തളി ഹയർ സെക്കന്ററി സ്കൂൾ) ആശ ശ്രീജിത്ത് (പ്രിൻസിപ്പൽ, ന ജാത്ത് ഹയർ സെക്കന്ററി സ്കൂൾ, മാട്ടുൽ) , ടി.കെ.രത്നാകരൻ (റിട്ട. അധ്യാപകൻ, പാപ്പിനിശ്ശേരി ഹയർ
സെക്കന്ററി സ്കൂൾ, ലീന (അധ്യാപിക, അരവിന്ദ വിദ്യാലയം പിലാത്തറ) ‘സഹോദരങ്ങൾ
പരേതരായ ബാലൻ, ദാമോദരൻ.സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മണ്ടൂർ പൊതുശ്മശാനത്തിൽ.

error: Content is protected !!