പിലാത്തറയ്ക്ക് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
പിലാത്തറയ്ക്ക് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക് പിലാത്തറ – പാപ്പിനിശ്ശേരി റോഡില്‍ മണ്ടൂര്‍ ഭാസ്ക്കരൻപീടികക്ക് സമീപം കൊത്തിക്കഴിച്ച പാറ ഇറക്കത്തിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പിലാത്തറയിലേക്ക് പോകുന്ന ബൈക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ എരിപുരത്തെ ഗീജിത്തിനെ(26)പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളജ് എസ് ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.