കവി എംഎൻ പാലൂർ അന്തരിച്ചു

മുതിർന്ന കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എംഎൻ പാലൂർ അന്തരിച്ചു. 85 വയസായിരുന്നു. കോവൂർ പെരളം കാവിലെ വീട്ടില്‍ രാവിലെ 5.30നായിരുന്നു അന്ത്യം. പാലൂർ മാധവൻ നമ്പൂതിരി എന്നാണ് പൂര്‍ണനാമം. എറണാകുളം പാറക്കടവിലാണ് അദ്ദേഹം ജനിച്ചത്.
മുംബൈ വിമാനത്താവളത്തിൽ മൂന്നുദശാബ്ദക്കാലം ഡ്രൈവറായിരുന്ന അദ്ദേഹത്തിന്‍റെ കഥയില്ലാത്തവന്‍റെ കഥ എന്ന ആത്മകഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചത്. ഉഷസ്, കലികാലം, പേടിത്തൊണ്ടന്‍, പച്ചമാങ്ങ, സുഗമസംഗീതം, തീർത്ഥയാത്ര തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ശാന്തകുമാരിയാണ് ഭാര്യ മകൾ സാവിത്രി.