സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കോഴിക്കോട് ഹോസ്റ്റലിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു. എം.ഇ.എസ് രാജാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഹര്‍ഷിതയാണ് (17) മരിച്ചത്. കള്ളന്തോട് എം.ഇ.എസ് ഹോസ്റ്റലില്‍ വെച്ചാണ് സംഭവം. മൂന്നാം നിലയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി ചാടിയത്.

ഇരുകാലുകൾക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹർഷിദ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5.15 ഓടെയാണ് മരണം സംഭവിച്ചത്. സ്കൂളിലെ മികച്ച വിദ്യാർത്ഥിനിയായിരുന്ന ഹർഷിദ ഡെങ്കിപ്പനി ബാധിച്ച് 15 ദിവസത്തോളം ചികിത്സയിലായിരുന്നു.

പിന്നീട് സ്കൂളിലെത്തിയ കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ഭയമായിരിക്കാം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ കാരണമായതെന്നാണ് കരുതുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!