‘ശബരിമല’യിൽ അമിത് ഷാക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; കോടതിയിൽ ഹർജി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച അമിത് ഷായ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ ഹർജി. ബിഹാർ സീതമർഹിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സാമൂഹിക പ്രവർത്തകൻ ഥാക്കൂർ ചന്ദൻ സിങ് ആണ് ഹർജി നൽകിയത്.

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കണ്ണൂരിൽ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതും രാജ്യത്തെ ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി ആണ് ഹർജി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം ആയാണ് അമിത് ഷാ യുടെ പ്രസംഗം എന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

error: Content is protected !!