സന്ദീപാനന്ദ ഗിരിക്കെതിരെ #Me_too ആരോപണവുമായി ചിത്രകാരി
സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ മീടൂ ആരോപണവുമായി ചിത്രകാരി. ഫേസ്ബുക്ക് പേജിലാണ് രാജ നന്ദിനി എന്ന ചിത്രകാരി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പെയിന്റിംഗ് എക്സിബിഷന് ഒരു സ്‌പോണ്‍സര്‍ കിട്ടുമോ എന്നറിയാന്‍ സന്ദീപാനന്ദ ഗിരിയെ കാണാന്‍ സരോവരത്തില്‍ എത്തിയപ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം പോകാന്‍ എഴുന്നേറ്റപ്പോള്‍ കൂടെ സ്വാമിയും എഴുന്നേറ്റു ചുമലില്‍ പിടിച്ച്, ഇന്ന് ഒന്നിച്ച് അത്താഴം കഴിച്ചൂടെ എന്ന് ചോദിച്ചു. കൈ തട്ടിമാറ്റി അതു വേണ്ടെന്നു പറഞ്ഞു. താഴെ എത്തിയപ്പോള്‍ വീണ്ടും ഫോണില്‍ വിളിച്ച് പോകണോ എന്നു ചോദിച്ചെന്നും അവര്‍ പറയുന്നു.
സ്വാമി വലിയ മഹാനാണെന്നു കരുതി കാലില്‍ വീഴുന്ന പലരും ഉള്ളതുകൊണ്ടാണ് ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും എന്നാല്‍ ഇപ്പോ മീടൂവിന്റെ കാലമല്ലേ എന്നു ചോദിച്ചുകൊണ്ടാണ് ഒക്ടോബര്‍ 16-ന് എഴുതിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
കൈലാസയാത്ര സീരിസ് പെയിന്റിംഗ് എക്സിബിഷന് ഒരു സ്പോൺസർ കിട്ടുമോ എന്നറിയാനാണ് കൈലാസയാത്ര ഏജന്സിയുള്ള സന്തീപാനന്ത കീരി യെ കാണാൻ പോയത്. എന്റെ പുസ്തകം കൊടുത്തു ഇതിന്റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു. സരോവരത്തിലെ മുറിയിൽ ആയിരുന്നു മീറ്റിംഗ്. സ്പോൺസർ കിട്ടില്ലെന്ന് ഉറപ്പായി കൂടുതൽ സമയം കളഞ്ഞിട്ടു കാര്യമില്ലെന്ന് മനസിലായപ്പോൾ പോകാൻ വേണ്ടി എഴുന്നേറ്റു. കൂടെ സ്വാമിയും എഴുന്നേറ്റു ചുമലിൽ പിടിച്ചു ചോദിച്ചു ഇന്ന് ഒന്നിച് അത്താഴം കഴിച്ചൂടെ എന്ന്.എയ് വീട്ടിൽ ചെന്ന് സ്വസ്ഥമായി അത്താഴം കഴിച്ച് എന്റെ മുറിയിൽ ഉറങ്ങിയാലെ സമാധാനമുള്ളൂ എന്ന് പറഞ്ഞു കൈ എടുത്തു മാറ്റി തിരികെ നടന്നു. താഴെ എത്തിയപ്പോൾ വീണ്ടും ഒരു ഫോൺ കോൾ പോകണോ എന്ന കാതരമായ വിളി. പോണം ല്ലൊ സ്വാമി എന്ന് ഞാനും. ഇന്നുവരെ ആരോടും കാര്യമായി ഇത് അവതരിപ്പിക്കാതിരുന്നത് സ്വാമി വല്യ മഹാനാണെന്ന് കണ്ട് പലരും കാൽക്കൽ വീണുള്ള പരിചയമായിരിക്കും സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് സമാധാനിച്ചു മിണ്ടാതിരുന്നതാണ് സ്വാമി… ഇപ്പൊ മീറ്റൂ ന്റെ കാലോല്ലേ ന്നാ ഇരിക്കട്ടെ ല്ലേ സ്വാമി… ആസാമി… ഓർമ്മെണ്ടോ എയ് ഉണ്ടാവില്ല കാലം anchaaraayille ല്ലേ.