ഗഡ്കരി ‘മാൻ ഓഫ് ആക്ഷൻ’ എന്ന് പിണറായി; കേരളത്തിൽ മികച്ച സർക്കാരെന്ന് ഗഡ്കരി

കണ്ണൂരിൽ ദേശീയ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ പരസ്പരം പ്രശംസ ചൊരിഞ്ഞ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും. ഗെയിൽ, ദേശീയ പാത പദ്ധതികള്‍ കേരളം വേഗത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സർക്കാർ അതു മറികടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രളയാനന്തര അവസ്ഥ കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക പരിഗണന നൽകി റോഡ് വികസനത്തിന് 450 കോടി രൂപ അനുവദിച്ചുവെന്നും വികസനത്തിന് രാഷ്ട്രീയ വ്യത്യാസം തടസമാവില്ല‍െന്നും ഗഡ്കരി ഉറപ്പ് നല്‍കി. അതേസമയം ഗഡ്കരിയെ മാന്‍ ഓഫ് ആക്ഷന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചത്.

error: Content is protected !!