വിശ്വാസികളായ സ്ത്രീകൾ വന്നാൽ സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകൾ വന്നാൽ സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്. പത്തിനും അഞ്ചതിനും ഇടയിലുള്ള സ്ത്രീകളായും ഇന്ന് വരുമെന്ന് അറിയിച്ചില്ലെന്നും സമൂഹ്യമാധ്യങ്ങളിലെ അത്തരത്തിലുള്ള പ്രചരണങ്ങളുല്‍ വാസ്തവമില്ലെന്നും കളക്ടര്‍ പറഞ്ഞു. അങ്ങനെ ആരെങ്കിലും വന്നാല്‍ പശ്ചാത്തലം പരിശോധിച്ച ശേഷമേ കടത്തിവീടൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നീ സ്ഥലങ്ങളിലേക്ക് കൂടിയാണ് നിരോധനാജ്ഞ വ്യാപിപ്പിച്ചത്.  പൊലീസിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടി.

 

error: Content is protected !!