നട അടയ്ക്കുന്നതു വരെ നിരോധനാജ്ഞ നീട്ടി

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ നട അടയ്ക്കുന്നതു വരെ നീട്ടി. തിങ്കളാഴ്ചയാണ് നട അടയ്ക്കുന്നത്.

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല, പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളിലാണ് നിരോധനാജ്ഞ. നേരത്തെ ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ മാത്രമായിരുന്നു നിരോധനാജ്ഞ. കൂടുതല്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നിരോധനാജ്ഞ നട അടയ്ക്കുന്നതു വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.

അനിഷ്ടസംഭവങ്ങള്‍ ഒവിവാക്കുന്നതിന്റെ ഭാഗമായി പൊലീസ് സുരക്ഷയും കര്‍ശനമാക്കി. സന്നിധാനത്ത് ഇപ്പോഴും പ്രതിഷേധക്കാരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇനിയും യുവതികള്‍ എത്താനുള്ള സാധ്യതയും പൊലീസ് മുന്നില്‍ കാണുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വരുന്നവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മടക്കി അയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം.

error: Content is protected !!