സിപിഎം നേതാവ് പി.വാസുദേവന്‍‌ അന്തരിച്ചു

സി.പി.എം നേതാവും പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്മെന്റ് പാർക്ക് ചെയർമാനുമായ പറശ്ശിനിക്കടവിലെ പി.വാസുദേവൻ നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തളിപ്പറമ്പ സഹകരണാശുപത്രിയിൽ എത്തിച്ചുവെങ്കിലും 10 മണിയോടെ മരണപ്പെടുകയായിരുന്നു. ഉച്ചക്ക് മൂന്ന് മണി വരെ തളിപ്പറമ്പ ഏരിയ കമ്മറ്റി ഓഫീസിലും, ആറ് മണി വരെ ആന്തൂർ ലോക്കൽ കമ്മറ്റി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതികശരീരം പറശ്ശിനക്കടവ് പൊതു ശമ്ശാനത്തിൽ സംസ്ക്കരിക്കും. സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, തളിപറബ ഏരിയ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

error: Content is protected !!