ശ്രീധരന്‍പിള്ള സമരം നടത്തേണ്ടത് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ : ഉമ്മന്‍ചാണ്ടി

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള സമരം നടത്തേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാനാകും. അക്രമസമരമല്ല ബിജെപി നടത്തേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംഘപരിവാർ സമരത്തെ അപലപിച്ച് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നു. എന്നാല്‍ സമരമല്ല കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് കൊണ്ടുവരികയാണ് വേണ്ടത്. അവിടെയാണ് ബിജെപി ആത്മാർത്ഥ കാണിക്കേണ്ടത്. ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തിയിരുന്നു.

error: Content is protected !!