തൃപ്തി ദേശായി ഉടന്‍ ശബരിമലയിലെത്തില്ല

ശബരിമലയിലെ യുവതി പ്രവേശനം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി ഉടന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തൃപ്തിയുടെ ശബരിമലയാത്ര നീട്ടിവച്ചതായാണ് വ്യക്തമാകുന്നത്. മഹാരാഷ്ട്രയിലെത്തുമ്പോള്‍ മോദിയെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു.

കരുതല്‍ തടവിലായിരുന്നതും ശബരിമലയിലെ പ്രതിഷേധം ശക്തമായതുമായ സാഹചര്യത്തില്‍ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം മാത്രം മല കയറാനുള്ള തീരുമാനത്തിലാണ് തൃപ്തി ദേശായി എന്നാണ് വ്യക്തമാകുന്നത്. ശബരിമലയില്‍ അടുത്ത ദിവസം തന്നെ എത്തുമെന്നായിരുന്നു അവര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മലകയറാനെത്തിയിട്ട് തിരിച്ചുപോകേണ്ട സാഹചര്യമുണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് നീക്കം.

അടുത്ത ദിവസം തന്നെ പുതിയ തിയതി സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായേക്കും. എന്തായാലും ശബരിമലയില്‍ കയറുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!