മുംബൈയിലെ ബാങ്കില്‍ ഓൺലൈൻ തട്ടിപ്പ്; നിന്ന്‍ 143 കോടി രൂപ കവര്‍ന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിൽ 143 കോടിയുടെ ഓൺലൈൻ തട്ടിപ്പ്. മുംബൈ നരിമാൻ പോയന്റിലുള്ള ശാഖയിലാണു തട്ടിപ്പ് നടന്നത്. സെർവർ ഹാക്ക് ചെയ്ത് പലപ്പോഴായി വിദേശത്തുനിന്നു പണം പിൻവലിക്കുകയായിരുന്നു. മുംബൈ പൊലീസിൽ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ബാങ്ക് ജീവനക്കാർക്കു പങ്കുണ്ടെന്നാണു സംശയം. മൗറീഷ്യസിലെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണിത്. ഇവിടുത്തെ 25% ബാങ്കിങ് ഇടപാട് നടക്കുന്നത് ബാങ്ക് ഓഫ് മൊറീഷ്യസിലൂടെയാണ്.

സംഭവത്തിൽ ബാങ്ക്​ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സംശയം. മൗറീഷ്യസിലെ രണ്ടാമത്തെ പൊതുമേഖല ബാങ്കാണിത്. മൗറീഷ്യസ് 20 ശതമാനം ബാങ്കിംഗ് ഇടപാട് നടത്തുന്നത്  ബാങ്ക് ഓഫ് മൗറീഷ്യസിലൂടെയാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇന്ത്യയിലെ ബാങ്കിംഗ് ഓൺലൈൻ സംവിധാനം ഹാക്ക് ചെയ്ത് പണം കവര്‍ന്ന മൂന്നാമത്തെ സംഭവമാണിത്.

error: Content is protected !!