മീ ടു ക്യാമ്പയിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
മീ ടു ക്യാമ്പയിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്തസ്സോടെയും ബഹുമാനത്തോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കണമെന്നും
മാറ്റത്തിന് വേണ്ടി സത്യം വിളിച്ചുപറയണമെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. സ്ത്രീകളെ അന്തസ്സോടെയും അതിലുപരി ബഹുമാനത്തോടെയും സമീപിക്കേണ്ടതിനെ കുറിച്ച് ഏവരും പഠിക്കേണ്ടിയിരിക്കുന്നു. സത്യം വിളിച്ചുപറയാനായി സ്ത്രീകള്‍ മുന്നോട്ടുവരുന്നതില്‍ ഏറെ സന്തോഷമുണ്ട് രാഹുല്‍ ട്വിറ്റ് ചെയ്തു.
തെഴിലിടങ്ങളിലും മറ്റും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തുറന്ന് പറയാനുള്ള ഒരിടം എന്ന നിലക്കാണ് മീ ടൂ എന്ന ഹാഷ്‍ടാഗ് ഉള്‍പ്പെടുത്തി ക്യംപെയ്ൻ ആരംഭിച്ചത് കേന്ദ്ര സഹമന്ത്രി എം.ജെ അക്‌ബറിനെതിരെ വിമർശനം കടുക്കുന്നതിനിടെയാണ് രാഹുലും മീ ടുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ക്യാംപെയ്ൻ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രാഷ്ട്രീയ,മാധ്യമ,കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർക്കെതിരെ നിരവധി സ്ത്രീകൾ മുന്നോട്ടു വരുകയും ചെയ്തു. കേരളത്തിൽ നിന്ന് ക്യംപെയ്ന് പിന്തുണ പ്രഖ്യപിച്ചു കൊണ്ട് നരവധി പേർ രംഗത്തെത്തിരുന്നു. അതിനിടെയാണ് നടനും എംഎല്‍എയുമായ മുകേഷിനെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്.
ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ ക്യംപെയ്ൻ ലോകശ്രദ്ധ നേടിയത്. സിനിമാമേഖലയില്‍ ആരംഭിച്ച മീ ടു സമൂഹത്തിന്റെ വിവിധ മോഖലയിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.