ശബരിമല: ഒരു പുനഃപരിശോധന ഹര്‍ജി കൂടി സുപ്രീംകോടതിയില്‍

ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹര്‍ജി കൂടി സുപ്രീംകോടതിയിലെത്തി. ഇതോടെ ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളുടെ എണ്ണം 21 ആയി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ളോയിസ് ഫ്രണ്ട് ആണ്  21-ാമത്തെ പുനഃപരിശോധന ഹര്‍ജി നൽകിയത്.

സുപ്രീംകോടതി വിധി വനിത ജീവനക്കാരെ പ്രതികൂലമായി ബാധിച്ചെന്ന് ഹര്‍ജിയിൽ പറയുന്നു. ആര്‍ത്തവ കാലത്ത് കിട്ടിയിരുന്ന അഞ്ച് ദിവസത്തെ അവധി സുപ്രീംകോടതി വിധിയോടെ നഷ്ടമാകുന്ന സ്ഥിതിയാണ്. ആര്‍ത്തവ സമയത്ത് ക്ഷേത്രപ്രവേശനം ഹിന്ദു വിശ്വാസത്തിന് എതിരാണെന്നും ഹര്‍ജിയിൽ പറയുന്നു. പ്രതിഷ്ഠയുടെ സ്വാഭാവത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനം തീരുമാനിക്കുക എന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

error: Content is protected !!