നദിയ മുറാദിനും , ഡെനിസ് മുക്വെജിനും സമാധാന നോബല്‍

2018-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം പ്രഖ്യാപിച്ചു. ഡെനിസ് മുക് വേഗെ, നദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഡെനിസ് മക്‌വേജ് കോംഗോ സ്വദേശിയും നദിയ മുറാദ് ഇറാഖ് സ്വദേശിയുമാണ്. യുദ്ധങ്ങളിലും സംഘർഷങ്ങളിലും സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നവർക്കെതിരായ പോരാട്ടമാണ് ഇരുവരെയും പുരസ്ക്കാരത്തിന് അർഹമാക്കിയത്. ഇസ്ലാമിക് ഭീകരരുടെ തടവിൽനിന്ന് രക്ഷപെട്ട യസീദി വംശജയാണ് നദിയാ മുറാദ്. കോംഗോയിൽനിന്നുള്ള ഡോക്ടറാണ് ഡെനിസ് മുക്‌വെഗെ
ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് 25 കാരിയായ നാദിയ മുറാദ്. താന്‍ അനുഭവിച്ച യാതനകള്‍ പുറംലോകത്തോട് വിളിച്ച് പറഞ്ഞാണ് നാദിയ മറ്റുള്ളവര്‍ക്കുകൂടി വേണ്ടി പോരാടിയത്.
യുദ്ധങ്ങളിലും സായുധ പോരാട്ടങ്ങളിലും തുടര്‍ന്നുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയാണ് ഗൈനക്കോളജിസ്റ്റായ ഡെനിസ് മുക്വജ് പ്രവര്‍ത്തിച്ചത്. ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളെ ചികിത്സിച്ച ഡോക്ടര്‍ ആണ് ഡെനിസ് മുക്വേഗ്.