ബിജെപിക്ക് വേണ്ടി കൈ നീട്ടി മോദി: 5 രൂപ മുതല്‍ 1000 രൂപ വരെ നല്‍കാന്‍ അഭ്യര്‍ഥന

ബി.ജെ.പിക്ക് സംഭാവന നല്‍കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്ര മോദി ആപ്പ് വഴി 5 രൂപ മുതല്‍ 1000 രൂപ വരെ നല്‍കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. 1000 രൂപ തന്റെ പേരില്‍ ആപ്പ് വഴി ബി.ജെ.പിക്ക് സംഭാവന നല്‍കിക്കൊണ്ടാണ് മോദി പ്രവര്‍ത്തകരോട് സംഭാവന ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഈ സന്ദേശം എല്ലാവരിലും എത്തിക്കണമെന്നും മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പൊതു തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് മോദിയെ മുന്‍നിര്‍ത്തി ബിജെപി സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ബിജെപിയായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ച പാര്‍ട്ടി. ഇപ്പോള്‍ മോദി തന്നെ നേരിട്ട് സംഭാവന ചോദിക്കുന്നതിലൂടെ വലിയ നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്രങ്ങള്‍.

error: Content is protected !!