തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതല സമിതി

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കി. രാജ്നാഥ് സിങ്ങാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, മനേകാ ഗാന്ധി എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കും. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ നിയമഭേദഗതിയും സമിതിയുടെ പരിഗണനയിലുണ്ട്.

മീ ടൂ ക്യാമ്പെയ്‌നിന്റെ ഭാഗമായി കേന്ദ്രമന്ത്രിഎം.ജെ അക്ബര്‍ അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ സമിതിയെന്ന തീരുമാനം കേന്ദ്രമന്ത്രി മനേകാ ഗാന്ധി മുന്നോട്ടുവെച്ചത്.

‘ മീ ടൂ കാമ്പെയ്‌നിന്റെ ഭാഗമായി ഉയരുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന ജുഡീഷ്യല്‍, ലീഗല്‍ വ്യക്തിത്വങ്ങള്‍ അംഗങ്ങളായ ഒരു കമ്മിറ്റിയാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. ‘ എന്നായിരുന്നു മനേകാ ഗാന്ധി പറഞ്ഞത്. ഈ നിര്‍ദേശമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

error: Content is protected !!